ഒരു ദിവസം കൊണ്ട് 60,000 വൃക്ഷതൈകൾ നട്ട് പിടിപ്പിച്ച് ഫിലിപ്പീൻസിലെ കത്തോലിക്കാ രൂപത.

ഒരു ദിവസം കൊണ്ട് 60,000 വൃക്ഷതൈകൾ നട്ട് പിടിപ്പിച്ച് ഫിലിപ്പീൻസിലെ കത്തോലിക്കാ രൂപത.

പൊതുഭവനമായ നമ്മുടെ ഭൂമി ഹരിതാഭമാക്കുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തോട് ആവേശത്തോടെ പ്രതികരിച്ച് കൊണ്ട്, ഫിലിപ്പീന്‍സിലെ തഗ്ബിലാരന്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും അല്‍മായരും യുവജനങ്ങളും കുട്ടികളും ചേര്‍ന്ന് 60,000 വൃക്ഷത്തൈകള്‍ ഒരു ദിവസംകൊണ്ട് നട്ടുപിടിപ്പിച്ചു. രൂപത മെത്രാന്‍ ആല്‍ബര്‍ട്ട് ഊയി സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നൂറില്‍ കുറയാതെ പ്രവര്‍ത്തകര്‍ ഓരോ ഇടവക

യില്‍നിന്നും മുന്നോട്ടു വരികയും, ഓരോരുത്തരും കുറ‍ഞ്ഞത് 10 തൈകള്‍ വീതം നടുവാന്‍ സന്നദ്ധരായതിനാലാണ് പദ്ധതി വിജയിച്ചതെന്നു ബിഷപ്പ് ഊയി വ്യക്തമാക്കി.


പരിസ്ഥിതിയെ പരിപാലിക്കുവാനും സൃഷ്ടിയെ സ്നേഹിക്കുവാനും ജനങ്ങളെ, പ്രത്യേകിച്ചു യുവജനങ്ങളെ ശീലിപ്പിക്കുവാനാണ് ഈ വമ്പിച്ച വൃക്ഷത്തൈ നടല്‍ പദ്ധതി, സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ നീളുന്ന സൃഷ്ടിയുടെ കാലത്ത് പ്രാവര്‍ത്തികമാക്കിയതെന്ന് രൂപതാ മെത്രാന്‍ ആല്‍ബര്‍ട് ഊയി വെളിപ്പെടുത്തി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുവാനുള്ള ലോകത്തെ എല്ലാ സഭാകൂട്ടായ്മകളുടെയും സംയുക്ത ആഹ്വാനത്തോടുള്ള ക്രിയാത്മകമായ പ്രതികരണംകൂടിയാണ് ഈ വൃക്ഷത്തൈ നടല്‍.

ദൈവത്തിന്‍റെ സൃഷ്ടിയായ ഭൂമിയെ പരിപാലിക്കാന്‍ ഓരോ ക്രൈസ്തവനു പ്രത്യേക കടമയുണ്ടെന്നും, വൃക്ഷങ്ങള്‍ പരിസരത്തിന് ഭംഗിനല്കുക മാത്രമല്ല, വിവിധരീതിയില്‍ അത് ജനങ്ങള്‍ക്കും പ്രകൃതിക്ക് ആകമാനവും ഉപകാരപ്രദമാകുമെന്നും അദ്ദേഹം പങ്കുവച്ചു. വരും തലമുറയില്‍ പ്രകൃതിസനേഹം വളര്‍ത്തുക, അവര്‍ക്ക് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രത്യേക ലക്ഷ്യങ്ങളെന്നും ബിഷപ്പ് ഊയി വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26