മാണ്ഡ്യ: കര്‍ണാടകയില്‍ വീണ്ടും ഹിന്ദുത്വ വാദികളുടെ അതിക്രമം. മാണ്ഡ്യ പാണ്ഡവപുരയില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന നിര്‍മ്മലാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തി.
കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതപരിവര്‍ത്തനം നടത്താനുള്ള നീക്കമാണ് സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന യുക്തി രഹിത ആക്ഷേപമാണ് ഇവര്‍ നടത്തുന്നത്. 23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്കാണ് 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്.
കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷമണിയിച്ചതിന്റെ പിന്നിലും ഗൂഢ ലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 'കുട്ടികളെ മതം മാറ്റുകയാണോ നിങ്ങള്‍? സ്‌കൂളില്‍ പഠിക്കുന്ന ഹൈന്ദവരായ വിദ്യാര്‍ത്ഥികള്‍ എത്ര പേരുണ്ട്? തുടങ്ങf നിരവധി ചോദ്യങ്ങളുമായാണ് ഹിന്ദുത്വവാദികള്‍ ആക്രോശിച്ചത്.
ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു.
കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവം. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്റ് ജോസഫ് പള്ളിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.
മതപരിവര്‍ത്തന നിരോധന സമയം നിയമസഭ പാസാക്കിയതിനോട് അനുബന്ധിച്ചാണ് ഈ അക്രമങ്ങളെല്ലാം നടന്നത്. മതപരിവര്‍ത്തനം നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പങ്കുവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.