അബുദബി: സാമൂഹിക പരിപാടികള്‍ക്കുള്‍പ്പടെയുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കി അബുദബി. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബചേരല്‍,എന്നിവയ്ക്ക് ഉള്‍ക്കൊളളാവുന്നതിന്‍റെ 60 ശതമാനത്തിനാണ് പങ്കെടുക്കാന്‍ അനുമതി. നിർദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്‍ഡോർ പരിപാടികളാണെങ്കില്‍ അംഗ സംഖ്യ 50 ല്‍ കൂടാന്‍ പാടില്ല. പുറത്തുവച്ചുളള പരിപാടികളാണെങ്കില്‍ 150 ആണ് പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം. വീടുകളില്‍ നടത്തുന്ന സാമൂഹിക പരിപാടികള്‍ക്ക് 30 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ അനുമതിയില്ല. പങ്കെടുക്കുന്നവർക്ക് ഗ്രീന്‍ പാസ് നിർബന്ധം. 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാഫലവും വേണം.
മാസ്കും സാമൂഹിക അകലവും കർശനമായി പാലിക്കണമെന്നും അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കുന്നു. മാർഗ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധനകളുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.