സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ദൂരയാത്ര വിലക്കി താലിബാന്‍; ഒപ്പം പുരുഷ കുടുംബാംഗം നിര്‍ബന്ധം

 സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ദൂരയാത്ര വിലക്കി താലിബാന്‍; ഒപ്പം പുരുഷ കുടുംബാംഗം നിര്‍ബന്ധം

കാബൂള്‍: സ്ത്രീകളെ ഒറ്റയ്ക്ക് ദൂര യാത്രയ്ക്ക് അനുവദിക്കില്ലെന്ന് താലിബാന്‍. അഫ്ഗാനില്‍ നിന്ന് അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ട് ദൂരേയ്ക്ക് സ്ത്രീകള്‍ തനിച്ച് പോകാന്‍ പാടില്ലെന്നും കുടുംബത്തിലെ ഒരു പുരുഷ അംഗത്തിനൊപ്പം മാത്രമേ ദൂരെ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്.

ഇസ്ലാമിക് വേഷമായ ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രമേ വാഹനങ്ങളില്‍ കയറ്റാവൂ എന്നും താലിബാന്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാന്‍ പാടില്ല. വളരെ അടുത്ത കുടുംബാംഗമായിരിക്കണമെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. നടിമാര്‍ ഉള്‍പ്പെടുന്ന സീരിയലുകളും പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ അഫ്ഗാനിലെ ടെലിവിഷന്‍ ചാനലുകളോട് മന്ത്രാലയം ഉത്തരവ് നല്‍കി ആഴ്ചകള്‍ക്കുള്ളിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.