ആഫ്രിക്ക നേഷന്‍സ് കപ്പ് റദ്ദാക്കില്ല

ആഫ്രിക്ക നേഷന്‍സ് കപ്പ് റദ്ദാക്കില്ല

കാമറൂണ്‍: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന 33-മത് ആഫ്രിക്ക നേഷന്‍സ് കപ്പ് ടൂര്‍ണമെന്റ് റദ്ദാക്കില്ലെന്ന് ആഫ്രിക്ക ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോവിഡ് നാലാം തരംഗം പിടിമുറുക്കിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കേണ്ടി വരുമോയെന്ന സംശയം നിലനിന്നിരുന്നു. വിവിധ സ്റ്റേഡിയങ്ങളില്‍ കാഴ്ചക്കാരെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് നടത്തുക.

പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ 24 മണിക്കൂര്‍ മുന്‍പുള്ള ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും മാത്രമേ സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കൂ. സി.എ.എഫ്. പ്രസിഡന്റ് പാട്രിസ് മോട്‌സെപ്പെയും കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.