വംശഹത്യ: മനുഷ്യരാശിയെ വിഴുങ്ങുന്ന ക്രൂരതയുടെ ചരിത്രവും ഇന്നത്തെ പ്രതിസന്ധിയും

വംശഹത്യ: മനുഷ്യരാശിയെ വിഴുങ്ങുന്ന ക്രൂരതയുടെ ചരിത്രവും ഇന്നത്തെ പ്രതിസന്ധിയും

വംശഹത്യ എന്താണ്?

വംശം, മതം, ഗോത്രം, ദേശീയത എന്നിവയുടെ പേരില്‍ ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും ഭീകരമായ കുറ്റകൃത്യമാണ് വംശഹത്യ (Genocide). 1944 ല്‍ പോളിഷ്-ജൂത നിയമജ്ഞനായ റാഫേല്‍ ലെംകിന്‍ ആണ് ഈ പദം പ്രയോഗിച്ചത്. 1948 ല്‍ യു.എന്‍ ജനറല്‍ അസംബ്ലി 'Genocide Convention' പ്രകാരം ഇതിനെ അന്താരാഷ്ട്ര നിയമത്തില്‍ ഉള്‍പ്പെടുത്തി.

ചരിത്രത്തിലെ അഞ്ച് കുപ്രസിദ്ധ വംശഹത്യകള്‍

ഹോളോകോസ്റ്റ് (Holocaust)

ആരാണ് ചെയ്തത് : നാസി ജര്‍മ്മനി, അഡോള്‍ഫ് ഹിറ്റ്ലര്‍
ഇരകള്‍ : ഏകദേശം 60 ലക്ഷം ജൂതന്മാര്‍
ലക്ഷ്യം : യൂറോപ്പില്‍ നിന്ന് ജൂതരെ ഇല്ലാതാക്കി 'വംശീയ ശുദ്ധീകരണം' നടപ്പാക്കുക.

റുവാണ്ടന്‍ വംശഹത്യ (Rwandan Genocide)

ആരാണ് ചെയ്തത് : ഹുതു തീവ്രവാദികള്‍
ഇരകള്‍ : ഏകദേശം എട്ട് ലക്ഷം ടുട്സി വംശജര്‍
ലക്ഷ്യം : 100 ദിവസത്തിനുള്ളില്‍ ടുട്സി സമൂഹത്തെ ഇല്ലാതാക്കുക.

ആര്‍മേനിയന്‍ വംശഹത്യ (Armenian Genocide)

ആരാണ് ചെയ്തത് : ഓട്ടോമന്‍ സാമ്രാജ്യത്തിലെ 'യങ് ടര്‍ക്ക്' ഭരണകൂടം
ഇരകള്‍ : ഏകദേശം 15 ലക്ഷം ആര്‍മേനിയന്‍ ക്രിസ്ത്യാനികള്‍
ലക്ഷ്യം : കൂട്ടക്കൊല, പട്ടിണി, ദേശാടനം വഴി ആര്‍മേനിയരെ ഇല്ലാതാക്കുക.

കംബോഡിയന്‍ വംശഹത്യ (Cambodian Genocide)

ആരാണ് ചെയ്തത് : പോള്‍ പോട്ടിന്റെ ഖമര്‍ റൂഷ് ഭരണകൂടം
ഇരകള്‍ : 2030 ലക്ഷം കംബോഡിയക്കാര്‍
ലക്ഷ്യം : തീവ്ര കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് എതിരായവരെ ഉന്മൂലനം ചെയ്യുക.

സ്‌റെബ്രെനിക്ക കൂട്ടക്കൊല (Srebrenica Genocide)

ആരാണ് ചെയ്തത് : ബോസ്‌നിയന്‍ സെര്‍ബ് സേന
ഇരകള്‍ : 8,000 ലധികം ബോസ്‌നിയന്‍ മുസ്ലിം പുരുഷന്മാരും കുട്ടികളും
ലക്ഷ്യം : ബോസ്‌നിയാക്ക് സമൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ കൂട്ടക്കൊല.

ഇന്നത്തെ ഗസ

നിയമപരമായ ചോദ്യചിഹ്നം.
നിരപരാധികളായ ആയിരങ്ങള്‍ കൊല്ലപ്പെടുന്നു.
ഭക്ഷണം, മരുന്ന്, വെള്ളം തടഞ്ഞു വെക്കുന്ന ഉപരോധം തുടരുന്നു.
വീടുകള്‍, ആശുപത്രികള്‍, അഭയ കേന്ദ്രങ്ങള്‍ വരെ ലക്ഷ്യമാക്കപ്പെടുന്നു.

ഇസ്രയേല്‍ 'തീവ്രവാദികളെ ഇല്ലാതാക്കല്‍' എന്നാണ് പറയുന്നത്. എന്നാല്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ അനവധി നിരപരാധികള്‍ കൊല്ലപ്പെടുന്നത് ഗാസയെ ഒരു മാനവിക ദുരന്തത്തിന്റെ പ്രതീകമാക്കി.

നൈജീരിയയിലെ ക്രൈസ്തവര്‍: മറക്കപ്പെടുന്ന വംശഹത്യ?

ആക്രമണങ്ങള്‍ : 'ബോകോ ഹറാം' തീവ്രവാദികളും ഫുലാനി മിലീഷ്യകളും ഗ്രാമങ്ങള്‍ ആക്രമിക്കുന്നു.
ഇരകള്‍ : ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ലക്ഷങ്ങള്‍ വീടൊഴിഞ്ഞു.
രീതികള്‍ : ഗ്രാമങ്ങള്‍ കത്തിക്കല്‍, പള്ളികള്‍ നശിപ്പിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍.
ലക്ഷ്യം : ക്രൈസ്തവ പ്രദേശങ്ങള്‍ ഇസ്ലാമികവല്‍ക്കരിക്കല്‍.

മനുഷ്യാവകാശ സംഘടനകള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ലോക മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ഒരു 'മറന്നു പോകുന്ന Genocide' ആണ് നൈജീരിയയിലെ സാഹചര്യം.

സഭയുടെ നിലപാട്:

മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഹോളോകോസ്റ്റിനെ അപലപിക്കുകയും റുവാണ്ടയെ Genocide എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ആര്‍മേനിയന്‍ കൂട്ടക്കൊലയെ പോപ്പ് ഫ്രാന്‍സിസ് '20-ാം നൂറ്റാണ്ടിലെ ആദ്യത്തെ Genocide' എന്ന് വിളിച്ചു. ഗസയെക്കുറിച്ചും 'Genocide-ന്റെ സ്വഭാവം അന്വേഷിക്കണം' എന്ന് അദേഹം ആവശ്യപ്പെട്ടു.

സഭയുടെ സന്ദേശം വ്യക്തമാണ്: 'വംശഹത്യക്ക് ഇരകളായവര്‍ക്ക് മതമോ വംശമോ ഇല്ല. അവര്‍ വെറും മനുഷ്യരാണ്.'

സമാപനം: ആവര്‍ത്തിക്കാതിരിക്കട്ടെ ചരിത്രത്തിന്റെ പിഴവ്
ചരിത്രത്തിലെ ഓരോ വംശഹത്യയും നമ്മെ പഠിപ്പിക്കുന്നത് ഒരേയൊരു കാര്യം; വംശഹത്യക്ക് രാഷ്ട്രീയമില്ല, മതമില്ല, ഇരകള്‍ വെറും മനുഷ്യരാണ്.

ഒരു ജനതയുടെ നിലനില്‍പ്പിനെ ഇല്ലാതാക്കുന്ന ഇത്തരം ക്രൂരതകള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. അതിനെതിരെ രാജ്യങ്ങളും നേതാക്കളും മാത്രമല്ല, പൗരന്മാരും മനുഷ്യത്വത്തിനായി ഉയിര്‍ത്തെഴുന്നേല്‍ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.