സൈനിക നീക്കങ്ങള്‍ ചോര്‍ത്തി നല്‍കി; പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാട് നടത്തിയ പാക് ചാരന്മാര്‍ പിടിയില്‍

സൈനിക നീക്കങ്ങള്‍ ചോര്‍ത്തി നല്‍കി; പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാട് നടത്തിയ പാക് ചാരന്മാര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തില്‍ ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. പല്‍വാള്‍ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിലേക്ക് വിസ ഏര്‍പ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നും യുവാക്കള്‍ പണം തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി.

ഈ തുക ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിന് കൈമാറിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരമാണ് യുവാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന ഐഎസ്‌ഐ ഏജന്റുമാര്‍ക്ക് ഇയാള്‍ പണം കൈമാറിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് അവര്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.

യൂട്യൂബറായ വസിം പാകിസ്ഥാനിലെ കസൂറിലേക്ക് യാത്ര ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ജാഫറുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു. വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് വാങ്ങുന്ന പണം ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയും സിം കാര്‍ഡുകളും ജാഫറിന് കൈമാറിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.