നൈജീരിയയില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

നൈജീരിയയില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

അബോകുട്ട: തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഓഗൂന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അബോകുട്ടയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റു മരിച്ചു. അബോകുട്ട രൂപത വൈദികനായ ഫാ. ലൂക്ക് അഡെലെയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

മുപ്പത്തെട്ടു വയസുകാരനായ ഫാ. ലൂക്ക് 2017 ഓഗസ്റ്റ് 19നാണ് പൗരോഹിത്യം സ്വീകരിച്ചത്. ക്രിസ്തുമസിന്റെ തലേ ദിവസം ദിവ്യബലി അര്‍പ്പിക്കുവാന്‍ വരുന്നതിനിടെ ഒബാഫെമി ഒവോഡ് പട്ടണത്തില്‍ വെച്ചാണ് ഫാ. ലൂക്കിന് വെടിയേറ്റത്.

അനേകം അക്രമികളുള്ള പട്ടണമാണ് ഒബാഫെമി ഒവോഡ്. പ്രദേശത്തെ പോലീസുകാര്‍ക്ക് നേരെയും തോക്കുധാരികള്‍ വെടിയുതിര്‍ത്തുവെന്ന് ഒഗണ്‍ സ്റ്റേറ്റ് പോലീസ് കമാന്‍ഡിന്റെ വക്താവ് അബിംബോള ഒയെമി പറഞ്ഞു. നൈജീരിയയില്‍ വര്‍ഷം തോറും നിരവധി ക്രൈസ്തവ വിശ്വാസികളും വൈദികരുമാണ് കൊല ചെയ്യപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.