ദക്ഷിണാഫ്രിക്കൻ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപിടിത്തം

ദക്ഷിണാഫ്രിക്കൻ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപിടിത്തം

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കും ദേശീയ അസംബ്ലി (പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ്) കെട്ടിടത്തിനുമാണ് തീപിടിച്ചത്. തീപിടിച്ചതോടെ മേല്‍ക്കൂരയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിടത്തിന്റെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മൂന്നാം നിലയിലെ ഓഫീസുകളില്‍ തീ പടര്‍ന്ന് ദേശീയ അസംബ്ലി ചേമ്പറിലേക്ക് പടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേപ് ടൗണിലെ പാര്‍ലമെന്റ് ഭവനങ്ങള്‍ മൂന്നു വിഭാഗങ്ങളായാണ് നിലകൊള്ളുന്നത്. 1920-ലും 1980-ലുമായാണ് രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കേപ്ടൗണിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത് ഇതാദ്യമായൊന്നുമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഫ്രിക്കന്‍ ആര്‍ക്കൈവുകളുടെ അതുല്യമായ ശേഖരം ഉള്‍ക്കൊള്ളുന്ന കേപ്ടൗണ്‍ സര്‍വകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനും തീപിടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.