ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേതുള്‍പ്പെടെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി അട്ടിമറിക്കിരയായി. തുടര്‍ന്ന് അക്കൗണ്ടുകളുടെ പേര് 'ഇലോണ്‍ മസ്‌ക്' എന്നാക്കി പുനര്‍നാമകരണം ചെയ്ത് ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് (ഐസിഡബ്ല്യൂഎ), മന്‍ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാന്‍സ് ബാങ്ക്) എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ട മറ്റ് ട്വിറ്റര്‍ അക്കൗണ്ടുകള്‍. സുരക്ഷിതമല്ലാത്ത ലിങ്കുകള്‍ തുറന്നതോ അല്ലെങ്കില്‍ പാസ്വേര്‍ഡ് പരസ്യമാക്കപ്പെട്ടതോ ആകാം ഹാക്കര്‍മാരുടെ കൈകളില്‍ അക്കൗണ്ടുകള്‍ എത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഐസിഡബ്ല്യൂഎയുടെ അക്കൗണ്ട് മാത്രമാണ് ഇതിനോടകം തിരിച്ചെടുക്കാനായത്. ഐഎംഎയുടെയും മഹിളാ ബാങ്കിന്റെയും അക്കൗണ്ടുകളില്‍ വിദ്വേഷപരമായ ട്വീറ്റുകള്‍ നിലനില്‍ക്കുകയാണ്. ഡിസംബര്‍ 12 നായിരുന്നു പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ക്രിപ്റ്റോകറന്‍സിയെ പിന്തുണയ്ക്കുന്ന ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് സാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.