കൂനൂര്‍ അപകടം: ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍പ്പെട്ട് കുന്നിലിടിച്ചതായി റിപ്പോര്‍ട്ട്

കൂനൂര്‍ അപകടം: ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍പ്പെട്ട് കുന്നിലിടിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെ മരണത്തിനിടയായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അന്വേഷണ സംഘം സമര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍പ്പെട്ട് കുന്നിലിടിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.

സായുധ സേനകളുടെ ഉന്നതരടക്കം പ്രമുഖരുടെ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ( സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം) പരിഷ്ക്കരിക്കുന്നതിനുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്.

ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറോ അട്ടിമറിയോ അല്ല അപകടത്തിന് കാരണമെന്നും മോശമായ കാലാവസ്ഥയില്‍ ദിശതെറ്റിയതോ ജീവനക്കാര്‍ക്ക് ലാന്‍ഡിംഗ് സാഹചര്യത്തെക്കുറിച്ചുണ്ടായ അവബോധത്തിന്റെ അഭാവം മൂലമുണ്ടായ പിഴവുകളോ ആയിരിക്കാം അപകടകാരണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

എന്നാൽ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വ്യോമസേനയോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.