ബീജിങ്: വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ട് പഴങ്ങളില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ചൈനയില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളിന്മേല്‍ അടിയന്തരമായി സ്‌ക്രീനിങ് നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. പഴങ്ങള്‍ വാങ്ങി ഉപയോഗിച്ചവരോട് സ്വയം ക്വാറന്റൈന്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഷിജിയാങ്, ജിയാങ്സി തുടങ്ങിയ പ്രവിശ്യകളിലെ ഒമ്പതോളം മാര്‍ക്കറ്റുകളില്‍ എത്തിയ ഡ്രാഗണ്‍ ഫ്രൂട്ടുകളില്‍ കൊറോണ വൈറസ് സാമ്പിളുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഭക്ഷണത്തിലൂടെ കൊറോണ വൈറസ് പടരുമെന്നതിന് തെളിവുകള്‍ ഒന്നുമില്ലെങ്കിലും, ചൈനയിലെ ആരോഗ്യ വകുപ്പ് അധികൃതരെല്ലാം ഈ വിഷയത്തില്‍ കൃത്യമായ ജാഗ്രതയാണ് പാലിക്കുന്നത്.തായ്‌ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ടിലും കൊറോണ സാന്നിദ്ധ്യമുള്ളതായി അഭ്യൂഹമുണ്ട്.
ഇത്തരത്തില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിസംബര്‍ അവസാന വാരം വിയറ്റ്നാമില്‍ നിന്ന് ഡ്രാഗണ്‍ ഫ്രൂട്ട് ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു. ജനുവരി 26 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൂ നിഗി ബോര്‍ഡര്‍, ടാന്‍ തന്‍ എന്നിവിടങ്ങള്‍ വഴിയാണ് ഡ്രാഗണ്‍ ഫ്രൂട്ട് ചൈനയിലേക്ക് എത്തിക്കൊണ്ടിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.