പാക് സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി; പ്രതിഷേധ നീക്കവുമായി അഭിഭാഷക സംഘം

പാക് സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി; പ്രതിഷേധ നീക്കവുമായി അഭിഭാഷക സംഘം


ഇസ്ലാമബാദ്: പാകിസ്താന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഇവര്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗീകാരം നല്‍കി. തൊട്ടുപിന്നാലെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തു വന്നു.

ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തത്. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് ആയിഷയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചേര്‍ന്ന ജുഡീഷ്യല്‍ കമ്മീഷന്‍ യോഗം ആയിഷ മാലിക്കിന്റെ നിയമനം തള്ളിയിരുന്നു.

സ്ഥാനവലിപ്പമോ പ്രായമോ നോക്കാതെയാണ് ആയിഷ മാലിക്കിനെ നിയമിക്കുന്നതെന്നാണ് അഭിഭാഷകര്‍ ഉന്നയിക്കുന്ന വാദം. നിയമനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഫ്രീദി അറിയിച്ചു. 74 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാക് സുപ്രീം കോടതിയില്‍ ഇതു വരെ വനിതാ ജഡ്ജി നിയമിക്കപ്പെട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.