ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ലോട്സി ബിപിന്റെ മാതാപിതാക്കളെ ചാലക്കുടിയിലെ വീട്ടിലെത്തി ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍
ചാലക്കുടി: ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ലോട്സി ബിപിന്റെ മാതാപിതാക്കളെ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ സന്ദര്‍ശിച്ചു. ചാലക്കുടിക്കടുത്ത് എലിഞ്ഞിപ്രയിലുള്ള ലോട്സിയുടെ ഭവനത്തിലെത്തിയാണ് ബിഷപ്പ് മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. ഏറെ നേരം അവര്‍ക്കൊപ്പം ചെലവഴിക്കുകയും പരേതരായ ലോട്സിക്കും മക്കളായ ക്രിസിനും കാറ്റ്ലിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഫാദര്‍ ജോണ്‍ കവലക്കാട്ടും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
അടുത്തിടെയാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണില്‍നിന്ന് കേരളത്തിലെത്തിയത്.
വാഹനാപകടത്തില്‍ മരിച്ച ലോട്സി ബിപിനും മക്കളായ ക്രിസിനും കാറ്റ്ലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍.
തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്റെ ഭാര്യയാണ് ലോട്സി.
കഴിഞ്ഞ വര്‍ഷം ജൂലൈ 22-നാണ് വാഹനാപകടമുണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്നും ക്വീന്‍സ് ലന്‍ഡിലെ ബ്രിസ്ബനിലേക്കു പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ലോട്സിയും ഇളയ മകള്‍ കാറ്റ്‌ലിന്‍ ബിബിനും തല്‍ക്ഷണം മരിച്ചു. ബിബിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. വെന്റിലേറ്ററില്‍ കഴിഞ്ഞ ക്രിസും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
നഴ്സായി ജോലി ചെയ്തിരുന്ന ലോട്സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്ബനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്. ലോട്ട്സിയുടെയും രണ്ടു മക്കളുടെയും ദാരുണ മരണം ഓസ്ട്രേലിയയിലെ മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.