ലണ്ടന്‍: പ്രഗത്ഭ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ എണ്‍പതാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍.ഹോക്കിങ്ങിന്റെ ജീവിതവും ശാസ്ത്ര സംഭാവനകളും വിലയിരുത്തുന്ന പ്രത്യേക ആനിമേറ്റഡ് വീഡിയോയും ഇതോടൊപ്പം ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. വീഡിയോയില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശബ്ദം തന്നെയാണ് ഗൂഗിള്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രപഞ്ച നിര്‍മ്മിതിയും അതിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട സൗദ്ധാന്തിക ഭൗതിക ശാസ്ത്രത്തില്‍ ലോകത്തിലെ ഒന്നാം നമ്പറായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ് എന്നു കരുതുന്നു പല ശസ്ത്രജ്ഞരും. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ഫ്രാങ്ക് , ഇസൊബെല്‍ ഹോക്കിങ്ങ് എന്നിവരുടെ ആദ്യ മകനായി 1942 ജനുവരി 8 നായിരുന്നു സ്റ്റീഫന്റെ ജനനം. 1966ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് 'സിന്‍ഗുലാരിറ്റീസ് ആന്‍ഡ് ദ ജോമട്രി ഓഫ് സ്‌പേസ്-ടൈം' എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗം ഡയറക്ടറായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ്. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിത ശാസ്ത്ര ലുകേസ്യന്‍ പ്രൊഫസര്‍ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകള്‍ വഹിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.