തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കും

 തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും ഈ മാറ്റം. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാചര്യത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇവിടങ്ങളിലുള്ള ജനങ്ങള്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ കോവിന്‍ ആപ്പില്‍ വരുത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തു മുതല്‍ മാര്‍ച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. യു.പി.യില്‍ ഏഴുഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പുരില്‍ രണ്ടുഘട്ടമായും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ഒറ്റദിവസത്തെ വോട്ടെടുപ്പു മാത്രമാണ് നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 15 വരെ എല്ലായിടത്തും റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയവയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി. ആദ്യമായാണ് തിരഞ്ഞെടുപ്പു വേളയില്‍ പൊതു യോഗങ്ങളും റോഡ് ഷോയും റാലികളും പാടില്ലെന്ന താല്‍ക്കാലിക വിലക്ക് കമ്മിഷന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍തീരുമാനമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശില്‍ ചന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.