കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സമൂഹമാധ്യമത്തില്‍ ഇരയായ നടി പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പെടെ നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോള്‍ താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. നിന്നോടൊപ്പം എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ചപ്പോള്‍ ആദരവെന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് ഇരുവരും പിന്തുണ നല്‍കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, നിമിഷ സജയന്‍ എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റില്‍ നടി തന്റെ അഞ്ച് വര്‍ഷത്തെ ജീവിതം പ്രതിപാദിക്കുകയാണ്. അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നതായി നടി പറയുന്നു. അപ്പോഴെല്ലാം നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി ചിലര്‍ സംസാരിക്കാന്‍ മുന്നോട്ടു വന്നു. ഇന്ന് തനിക്കു വേണ്ടി ഇത്രയധികം ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായും നടി പറയുന്നു. ഇങ്ങനെയൊരനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ യാത്ര തുടരുമെന്നും സ്‌നേഹത്തിന് നന്ദിയുണ്ടെന്നും നടി കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.