മനുഷ്യരേക്കാള്‍ അധികം പാവകള്‍; ലോകത്തുണ്ട് ഒരു 'പാവ ഗ്രാമ'വും

മനുഷ്യരേക്കാള്‍ അധികം പാവകള്‍; ലോകത്തുണ്ട് ഒരു 'പാവ ഗ്രാമ'വും

'പാവ ഗ്രാമം'... കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. ഈ വാക്ക് കേള്‍ക്കുമ്പോള്‍ പാവപ്പെട്ടവരുടെ ഗ്രാമം എന്നൊന്നും തെറ്റിദ്ധരിക്കേണ്ട. പാവ ഗ്രാമം എന്നാല്‍ പാവകളുടേയും ഗ്രാമം എന്നാണ്. മനുഷ്യരേക്കാള്‍ അധികം പാവകളുള്ളതുകൊണ്ടാണ് ഈ ഗ്രാമം പാവകളുടെ ഗ്രാമം എന്ന് അറിയപ്പെടുന്നത്.


ഇനി ഈ ഗ്രാമത്തെക്കുറിച്ച്. ജപ്പാനിലാണ് പാവകളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദൂര പര്‍വത ഗ്രാമമായ നാഗോറായില്‍ മനുഷ്യരേക്കാള്‍ അധികമുള്ളത് പാവകളാണ്. കാരണം ജനസംഖ്യ വര്‍ഷാവര്‍ഷം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇവിടെ. ഏകദേശം പതിനെട്ട് വര്‍ഷത്തോളമായി ഈ ഗ്രാമത്തില്‍ ഒരു കുട്ടി ജനിച്ചിട്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ നിലവില്‍ താമസമാക്കിയിരിക്കുന്നത്.

ഈ ഗ്രാമത്തില്‍ ഒരു പ്രാഥമിക വിദ്യാലയം ഉണ്ടായിരുന്നു എന്നാല്‍ 2012-ല്‍ അവസാനത്തെ രണ്ട് വിദ്യാര്‍ത്ഥികളും ആറാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതോടെ ഈ വിദ്യാലയവും അടച്ചു. ഗ്രാമവാസികളില്‍ പലരും തൊഴില്‍ തേടി മറ്റു ഗ്രാമങ്ങളിലേക്ക് ചേക്കേറിയതാണ് നാഗോറോയിലെ ജനസംഖ്യയിലെ കുറവിന് കാരണം.

നാഗോറോ ഗ്രാമത്തില്‍ മനുഷ്യരേക്കാള്‍ അധികമായി പാവകള്‍ സ്ഥാനം പിടിച്ചതിലും ഒരു കാരണമുണ്ട്. ഏകദേശം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുകിമി അയോനോ നാഗോറോയിലെ ഒഴിഞ്ഞ നിരത്തുകളും വീടുകളുമൊക്കെ ശ്രദ്ധിച്ചത്. സുകുമിയുടെ കുട്ടിക്കാലത്ത് 300-ലധികം ആളുകള്‍ തമാസിച്ചിരുന്നു ഈ ഗ്രാമത്തില്‍. പഴയ ഗ്രാമവാസികളില്‍ പലരേയും മരണം കവര്‍ന്നു. ചിലര്‍ സൗകര്യങ്ങള്‍ക്കായി മറ്റ് ദേശങ്ങളിലേക്ക് പോയി. സുകിമിയും മറ്റൊരു ഗ്രാമത്തില്‍ പോയിരുന്നെങ്കിലും അച്ഛന് വയ്യാതായപ്പോള്‍ സുകിമി തിരികെ ജന്മനാട്ടിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഒഴിഞ്ഞ പാദയോരങ്ങളാണ് അവരെ വരവേറ്റത്.

അങ്ങനെ അച്ഛനൊപ്പം വീട്ടിലിരുന്ന ഒരു ദിവസം വിത്തുകള്‍ നശിപ്പിക്കുന്ന പക്ഷികളെ അകറ്റുന്നതിനായി അവര്‍ തന്റെ തോട്ടത്തില്‍ ഒരു കോലം ഉണ്ടാക്കി വെച്ചു. തൊഴിലാളികളില്‍ ഒരാള്‍ ഒരിക്കല്‍ ആ നോക്കുകുത്തിയെ നോക്കി ഹലോ പറഞ്ഞു. ഇതു ശ്രദ്ധയില്‍ പെട്ട സുകിമി ആദ്യ ചിരിച്ചു. എന്നാല്‍ പിന്നീടാണ് അവര്‍ക്കൊരു ആശയം തോന്നിയത്, ഗ്രാമവാസികളുടെ രൂപത്തില്‍ പാവകളെ ഉണ്ടാക്കി ഗ്രാമത്തിന്റെ പലയിടങ്ങളിലായി സ്ഥാപിക്കാം എന്ന ആശയം.

അങ്ങനെ പല വര്‍ണ്ണങ്ങളില്‍ സുകിമി പാവങ്ങളെ നിര്‍മിച്ചു. പലയിടങ്ങളിലും സ്ഥാപിച്ചു. മരണപ്പെട്ടുപോയ അമ്മയുടോ ഓര്‍മ്മയ്ക്കായി മനോഹരമായ ഒരു പാവയെ ഉണ്ടാക്കി അവര്‍ വീട്ടിലും വെച്ചു. അനാഥമായി കിടന്ന പല കെട്ടിടങ്ങളിലും സുകിമിയുടെ പാവകള്‍ സ്ഥാനംപിടിച്ചു. ബസ് സ്റ്റോപ്പുകളിലും പലചരക്ക് കടയുടെ മുമ്പിലുമെല്ലാം ഇത്തരത്തില്‍ പാവകള്‍ നിറഞ്ഞതോടെ നാഗോറോ പാവകളുടെ ഗ്രാമമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.