ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ

ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ

ടോക്യോ: ജപ്പാനിലെ കിഴക്കൻ കടലിന് അഭിമുഖമായി ദക്ഷിണ കൊറിയ പത്ത് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക പ്രകടനത്തിൻ്റെ ഭാഗമായാണ് മിസൈലുകൾ പരീക്ഷിച്ചത്.

പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സുനാനിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്നും അവ 350 കിലോ മീറ്റർ ദൂരം വരെ പറന്നതായും ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് സ്റ്റാഫ് പറഞ്ഞു.

മിസൈലുകൾ തങ്ങളുടെ സുപ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് വീണതെന്നും വിമാനങ്ങൾക്കോ കപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാൻ പ്രതിരോധ മന്ത്രി ഷിഞ്ജിരോ കൊയ്സുമി അറിയിച്ചു.ഈ വർഷം മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നത്. മധ്യേഷ്യയിൽ സംഘർഷങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.