കോട്ടയം: കോടതി വിധി വന്ന ശേഷം പാട്ട് കുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍. കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിലാണ് പാട്ട് കുര്‍ബാന അര്‍പ്പിച്ചത്. വിധി വന്ന ശേഷം നിറകണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ കോടതി വിട്ടത്. അതിന് ശേഷം അദ്ദേഹം എത്തിയത് കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിലാണ്. അവിടെ എത്തി വിശ്വാസികള്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് തൃശൂരിലെ നാട്ടിലേക്ക് മടങ്ങിയത്.
വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നില്ല. ദൈവത്തിന്റെ കോടതിയിലെ വിധി അത് ഭൂമിയില്‍ നടപ്പായിരിക്കുന്നു എന്ന് കോട്ടയത്തെ കുര്‍ബാനയ്ക്ക് ശേഷം ബിഷപ് പ്രതികരിച്ചത്. ഒപ്പം നിന്ന എല്ലാ വിശ്വാസികള്‍ക്കും നന്ദി അര്‍പ്പിച്ചു.
കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു അപ്പോഴത്തെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി വളപ്പില്‍ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറില്‍ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി കാണിക്കുകയും മാത്രമാണ് ചെയ്തത്.
പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.