രാജ്യത്ത് രണ്ടരലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ധനവ്

രാജ്യത്ത് രണ്ടരലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,58,089 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെ 8,209 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുമ്പുള്ള ദിവസങ്ങളിലെക്കാള്‍ 6.02% വര്‍ദ്ധനവാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇതുവര 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് 385പേരാണ്. 19.65% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 16,56,341 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 1,51,740 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,52,37,461 ആയി. നിലവില്‍ 94.27% ആണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ 157.20 കോടി ഡോസുകളാണ് നല്‍കിയിട്ടുണ്ട്. 15-18 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന്‍ ജനുവരി മൂന്നിന് ആരംഭിച്ചിരുന്നു. നിലവില്‍ 3.3 കോടിയിലധികം കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തുടനീളം കോവിഡ് വെല്ലുവിളിയാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.