മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് ഏറ്റവും കൂടുതല്‍ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. അത് അവരില്‍ പലതരത്തിലുള്ള അപകര്‍ഷതാബോധവും സൃഷ്ടിക്കാറുണ്ട്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് തകരുന്നത് തന്നെയാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്.

ചിലര്‍ ഇതിന് ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് മരുന്ന് അടക്കമുള്ള ചികിത്സ തേടാറുണ്ട്. മറ്റ് ചിലരാകട്ടെ ജീവിതരീതികളില്‍ മാറ്റം വരുത്തി നോക്കും. ഏത് തന്നെയായായാലും മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏത് തരം മുഖക്കുരുവാണെന്ന് ചികിത്സ തേടും മുമ്പെ മനസിലാക്കണം.

പഴുപ്പ് നിറഞ്ഞിരിക്കുന്ന കുരു, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിങ്ങനെ വിവിധ തരം കുരുക്കളുണ്ട്. ഓരോ വിഭാഗത്തില്‍ പെട്ട മുഖക്കുരുവും ഓരോ തരത്തില്‍ തന്നെ ചികിത്സിക്കപ്പെടേണ്ടതോ കൈകാര്യം ചെയ്യപ്പെടേണ്ടതോ ആണ്.

മുഖക്കുരുവുള്ളപ്പോള്‍ ചിലരില്‍ വിഷാദം, ഉത്കണ്ഠ, സാമൂഹികമായി ഒറ്റപ്പെടല്‍, എന്നിങ്ങനെയുള്ള അനുബന്ധ പ്രശ്നങ്ങള്‍ കാണാമെന്നും വിദഗ്ദര്‍ പറയുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് കടക്കാതെ ഉചിതമായ സമയത്ത് ഉചിതമായ ചികിത്സ അതാണ് മുഖക്കുരു അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.