പ്രാഗ്: കോവിഡ് രോഗ ബാധയെത്തുടര്‍ന്ന്, ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്ത നാടോടി ഗായിക ഹന ഹോര്‍ക അന്തരിച്ചു. വാക്സിന്‍ സ്വീകരിക്കില്ലെന്ന ശാഠ്യവുമായി ജീവിക്കുകയും പൊതുപരിപാടികളില്‍ യഥേഷ്ടം പങ്കെടുക്കുകയും ചെയ്തുവന്നിരുന്നയാളാണ് 57 കാരിയായ ഹന.
ഹനയുടെ ഭര്‍ത്താവിനും മകനുമാണ് ആദ്യം കൊറോണ ബാധിച്ചത്. ഹനയോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും, രോഗം പിടിപെടണമെന്ന ലക്ഷ്യത്തോടെ ഇവര്‍ ഭര്‍ത്താവിനും മകനുമൊപ്പം കഴിഞ്ഞു. തുടര്‍ന്നാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. താന്‍ കൊറോണ മുക്തയായെന്നും, ഇനി പരിപാടിയില്‍ പങ്കെടുക്കാന്‍ തടസ്സമില്ലെന്നും ഹന സമൂഹമാദ്ധ്യമങ്ങളില്‍ രണ്ട് ദിവസം മുന്‍പ് കുറിപ്പ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവിവരം പുറത്ത് വന്നത്.
ചെക്ക് റിപ്പബ്ലിക്കില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുകയോ അടുത്തിടെ കൊറോണ ബാധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. കൊറോണ വാക്സിന്‍ സ്വീകരിക്കാന്‍ ഹന ഹോര്‍ക് തയ്യാറായിരുന്നില്ല. സ്വന്തം സംഗീത ബാന്‍ഡ് ആയ അസോണ്‍സിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി കൂസലെന്യേ ഇവര്‍ കൊറോണ ബാധിതരുമായി അടുത്ത് ഇടപഴകിപ്പോന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.