ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒമിക്രോണ്‍ സാന്നിധ്യമാണെന്നും അത് സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മുന്നറിയിപ്പ്.
വൈറസിലെ ജനിതക മാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മെട്രോ നഗരങ്ങള്‍ പുതിയ വകഭേദത്തിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒമിക്രോണ്‍ കേസുകളില്‍ രോഗ ലക്ഷണം പലര്‍ക്കും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ പുതിയ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഭീഷണി മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഒമിക്രോണിന്റെ ബിഎ2 വകഭേദവും ഇന്ത്യയില്‍ കണ്ടു വരുന്നതായി ഇന്‍സാകോഗ് പറയുന്നു.
രാജ്യത്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് മദ്രാസ് ഐഐടി നടത്തിയ പഠനം പറയുന്നു. ഇന്ത്യയില്‍ ഇന്നലെ 3,33,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.