റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തറവാട്; പ്രിയങ്ക നിന്നാല്‍ പാട്ടുംപാടി വിജയിക്കും: അദിതി സിംഗിന് കോണ്‍ഗ്രസിന്റെ മറുപടി

റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തറവാട്; പ്രിയങ്ക നിന്നാല്‍ പാട്ടുംപാടി വിജയിക്കും: അദിതി സിംഗിന് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദിതി സിങ് ഒരു വെല്ലുവിളിയേ അല്ലെന്ന് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ സ്വന്തം കോട്ടയായ റായ്ബറേലിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച അദിതി സിംഗിന് മറുപടി പറയുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ്. അത് എന്നും കോണ്‍ഗ്രസ് കോട്ട തന്നെയാണെന്നും യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.

റായ്ബറേലി എന്ന് പറയുന്നത് ഗാന്ധി കുടുംബത്തിന് വീട് പോലെയാണ്. അവിടെയുള്ള നാട്ടുകാര്‍ അവര്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്.  വൈകാരികമായും രാഷ്ട്രീയപരമായും റായ്ബറേലി ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും പ്രിയങ്കയാണ് നോക്കിയതെന്നും അന്‍ഷു അവസ്തി വ്യക്തമാക്കി.

പ്രിയങ്കയ്ക്ക് റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ മത്സരിക്കും. മത്സരിക്കുകയാണെങ്കില്‍ അവര്‍ എതിരില്ലാതെ തന്നെ വിജയിക്കും. ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതിലൊന്നും പ്രസക്തിയില്ല. ഗാന്ധി കുടുംബവും റായ്ബറേലിയും ഒന്നാണ്. അതിനിടയില്‍ ആര്‍ക്കും വരാനാവില്ലെന്നും അന്‍ഷു അവസ്തി പറഞ്ഞു.

റായ്ബറേലിയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അദിതി. നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന അവര്‍ ഇത്തവണ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. അദിതി സിങിന്റെ 
പിതാവ് അഖിലേഷ് കുമാര്‍ സിംങ് ഇവിടെ അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പ്രാവശ്യവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

അഖിലേഷ് കുമാര്‍ സിംഗിന്റെ വിയോഗത്തിന് ശേഷമാണ് അദിതിക്ക് ഇവിടെ മത്സരിക്കുന്നത്. 90,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദിതി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.