ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ 875 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാംതരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കോവിഡ് പരിശോധന.
ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. 2847 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 875 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യസഭാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് 915 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 217 എണ്ണം പോസിറ്റീവായി. മൂന്നാം തരംഗം ആരംഭിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പാര്‍ലമെന്റ് സമ്മേളനമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തേ, രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിഡ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഹൈദരാബാദിലാണ് അദ്ദേഹം. ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.