ബ്രിസ്ബെയ്ൻ: ബ്രിസ്ബെനിലെ പ്രവാസി മലയാളി സംഘടനയായ അങ്കമാലി അയൽക്കൂട്ടത്തിന്റെ വാർഷികാഘോഷം ഒക്ടോബർ 18ന്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ പത്ത് മണി വരെ അക്കാസിയ റോഡിലുള്ള ഇസ്ലാമിക് കോളജിൽ നടക്കുന്ന ആഘോഷത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയാകും. സമൂഹത്തിന്റെ പുരോഗതിക്കായി കൈകോർക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി ലോഗൻ മേയർ ജോൺ രവൺ നും മറ്റ് പ്രമുഖരും പങ്കെടുക്കും.
സംഗീതം, നൃത്തം, നാടകം, വിനോദം തുടങ്ങി മലയാളി പ്രതിഭകളുടെ കലാപ്രകടനങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സന്ധ്യയിൽ നാട്ടിൻപുറത്തെ കുറിച്ചുള്ള ഡോക്യൂമെന്ററിയും വിവിധ കലാപരിപാടികളും പാരമ്പര്യ സംഗീതവും പ്രേക്ഷകർക്ക് അപൂർവ്വമായൊരു അനുഭവം സമ്മാനിക്കും.
അവശത അനുഭവിക്കുന്ന രോഗികൾക്കും നിർദ്ധനരുമായവർക്കായി ചാരിറ്റി ഫണ്ട് കൈമാറും. അങ്കമാലി ഭക്ഷണത്തിന്റെ രുചിയോടെ സമൃദ്ധമായ ഭക്ഷ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. നാട്ടിൻപുറത്തെ ഓർമ്മകളും രുചികളും ആഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മലയാളികൾക്ക് അനുഭവിക്കാനാകും.
കലയും സംസ്കാരവും കരുണയും ഒന്നിക്കുന്ന ഈ അങ്കമാലി അയക്കൂട്ടത്തിന്റെ മലയാളി മഹോത്സവത്തിലേക്ക് ഓസ്ട്രേലിയയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സാജു പോൾ- 0404 233 479
പോളി പാറക്കാടൻ -0431 257 797
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.