തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി നാലിലെ കേരള വാട്ടര്‍ അതോറിട്ടിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഒഴികെ 2022 ഫെബ്രുവരി ഒന്നു മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും ഫെബ്രുവരി നാലിലെ പരീക്ഷ മാറ്റമില്ലാതെ തന്നെ നടത്തും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളും മാറ്റിവച്ചിരുന്നു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജൂക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി.
ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28 ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അതോറിട്ടിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ് സി വെബ്സൈറ്റില്‍ ലഭ്യമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.