ടെക്സാസിലെ ജൂതപള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ക്ക് ആയുധം നല്‍കിയ ആള്‍ പിടിയില്‍

 ടെക്സാസിലെ ജൂതപള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ക്ക് ആയുധം നല്‍കിയ ആള്‍ പിടിയില്‍

വാഷിംഗ്ടണ്‍: ടെക്സാസില്‍ ജൂതപള്ളിയില്‍ വിശ്വാസികളെ ബന്ദിയാക്കിയ ഭീകരന് ആയുധം എത്തിച്ചു നല്‍കിയെന്ന് കരുതുന്നയാളെ പിടികൂടി അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം. ഹെന്റി മൈക്കിള്‍ വില്യം എന്ന 32 വയസ്സുകാരനാണ് പിടിയിലായത്. അമേരിക്കയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കി.

അക്രമിക്ക് സെമി ഓട്ടോമാറ്റിക് റൈഫിള്‍ താനാണ് നല്‍കിയതെന്ന് പ്രതി സമ്മതിച്ചു എന്നാണ് എഫ്.ബി.ഐ അറിയിച്ചത്.അതേസമയം, ആയുധം വിറ്റതാണെന്നും പറയുന്നു.ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആയിരുന്നു ജൂതപള്ളിയിലെ വിശ്വാസികളെ ബന്ദിയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ കമാന്‍ഡോകള്‍ അക്രമിയെ വെടിവെച്ചിടുകയായിരുന്നു.

ടെക്സാസിലെ കോളിവില്ലേയിലെ ജൂതപള്ളിയിലാണ് ഈ മാസം 15-ാം തീയതി അക്രമി നാലു പേരെ ബന്ദികളിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. അക്രം ഫൈസലിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് വില്യമിലേക്ക് പോലീസ് എത്തിപ്പെട്ടത്.സംഭവത്തില്‍ രണ്ടു പേരെ ബ്രിട്ടനിലും അറസ്റ്റ് ചെയ്തിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.