ലൂണാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ലൂണാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

കൊച്ചി: ലൂണാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30 വര്‍ഷത്തിലധികമായി ലൂണാര്‍ കമ്പനിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കള്‍: ജൂബി, ജിസ്, ജൂലി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.