പറന്നുയര്‍ന്നതിന് പിന്നാലെ ജാപ്പനീസ് യുദ്ധവിമാനം അപ്രത്യക്ഷമായി

പറന്നുയര്‍ന്നതിന് പിന്നാലെ ജാപ്പനീസ് യുദ്ധവിമാനം അപ്രത്യക്ഷമായി

ടോക്യോ: ജപ്പാനില്‍ പറന്നുയര്‍ന്നതിന് പിന്നാലെ യുദ്ധവിമാനം കാണാതായി. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ യുദ്ധവിമാനത്തെ കണ്ടെത്താന്‍ തെരച്ചില്‍ പുരോഗമിക്കുന്നു.

എഫ്-15 യുദ്ധവിമാനത്തിനാണ് പറന്നുയര്‍ന്നയുടന്‍ കണ്‍ട്രോള്‍ ടവറുമായി ബന്ധം നഷ്ടമായത്. കൊമാറ്റ്‌സു വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് റഡാറില്‍ നിന്ന് മാഞ്ഞത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് എഫ്-15 യുദ്ധവിമാനമെന്ന് ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ വക്താവ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പറഞ്ഞു.

പരിശീലനപ്പറക്കലിനിടെയാണ് കാണാതായിരിക്കുന്നത്. വിമാനം കാണാതായ മേഖലയില്‍ ഏതാനും വസ്തുക്കള്‍ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതായും എന്നാല്‍ വിമാനത്തിന്റേത് തന്നെയാണോയെന്ന് ഉറപ്പാക്കിയിട്ടില്ലെന്നും ജപ്പാന്‍ എയര്‍ സെല്‍ഫ്-ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.