ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി നേരിട്ട്  ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ സുഖമായിരിക്കുന്നുവെന്നും പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം  കുറിച്ചു.തന്റെ മക്കളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതിനാല്‍ കുടുംബത്തോടൊപ്പം താന്‍ ഐസൊലേഷനില്‍ ആണെന്ന് നേരത്തെ ട്രൂഡോ അറിയിച്ചിരുന്നു. ബൂസ്റ്റര്‍ സഹിതം മൂന്നു ഡോസ്  വാക്‌സിന്‍ സ്വീകരിച്ചിരുന്നു അദ്ദേഹം. 
അതേസമയം, കോവിഡ് 19 വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ കാനഡയില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് തുടരുന്നത്. ട്രക്കുകളിലും മറ്റ് വലിയ വാഹനങ്ങളുമായാണ് പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് എത്തിയത്. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കയതിനെതിരെ രോഷം വ്യാപകമാണ്. മറ്റ് ആരോഗ്യ സംബന്ധമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തലസ്ഥാനത്തെത്തിയത്.
ആയിരത്തിലധികം പ്രതിഷേധക്കര്‍ പാര്‍ലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രീഡം കോണ്‍വോയ് എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.