പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകളില്‍ വര്‍ധന: പുതുതായി 13 പേര്‍ക്ക് രോഗബാധ

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകളില്‍ വര്‍ധന: പുതുതായി 13 പേര്‍ക്ക് രോഗബാധ

പെര്‍ത്ത്: കോവിഡ് കേസുകള്‍ കുറഞ്ഞിരുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പ്രാദേശിക രോഗബാധ വര്‍ധിക്കുന്നു. കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് 13 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഫെബ്രുവരി അഞ്ചു മുതല്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെയാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്.

എല്ലാ കോവിഡ് ബാധിതരും ക്വാറന്റീനിലാണെന്നും ആരോഗ്യ സംവിധാനങ്ങള്‍ അവരെ നിരീക്ഷിക്കുന്നതു തുടരുകയാണെന്നും പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക് മക്ഗോവന്‍ പറഞ്ഞു. പുതിയ കേസുകളില്‍ എട്ടെണ്ണം നിലവിലുള്ള ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ടതാണ്. അഞ്ചെണ്ണത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

അതേസമയം, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനു മുന്നോടിയായി പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന 24,000-ത്തിലധികം ആളുകളോട് സംസ്ഥാനത്തേക്ക് വീണ്ടും പ്രവേശനം അനുവദിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ജി2ജി അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.