യുട്യൂബ് ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു; മോഡി ആഗോള നേതാക്കളില്‍ ഒന്നാമത്

യുട്യൂബ് ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു; മോഡി ആഗോള നേതാക്കളില്‍ ഒന്നാമത്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുട്യൂബ് ചാനലിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതോടെ ലോക നേതാക്കളില്‍ ഏറ്റവുമധികം യു ട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ആളെന്ന നേട്ടം മോഡിക്ക് സ്വന്തമായി.

2007 ഒക്ടോബറില്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 'നരേന്ദ്രമോഡി' എന്ന ചാനല്‍ ആരംഭിച്ചത്. നടന്‍ അക്ഷയ്കുമാര്‍ മോഡിയെ ഇന്റര്‍വ്യൂ ചെയ്തതടക്കമുള്ള പ്രശസ്തമായ വീഡിയോകള്‍ ഇതിലുണ്ട്. 36 ലക്ഷം വരിക്കാരുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് രണ്ടാം സ്ഥാനത്തുള്ളത്.യൂട്യൂബ് വരിക്കാരുടെ കാര്യത്തില്‍ മൂന്നും നാലും സ്ഥാനക്കാര്‍ മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍( 30.7 ലക്ഷം), ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ (28.8 ലക്ഷം) എന്നിവരാണ്.

വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രിപ്ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ 5.25 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള രാഹുല്‍ ഗാന്ധിയാണ് മോഡിക്ക് പിന്നിലുള്ളത്. നിലവില്‍ നരേന്ദ്ര മോഡിക്ക് ട്വിറ്ററില്‍ 7.53 കോടിയും ഇന്‍സ്റ്റാഗ്രാമില്‍ 6.5 കോടിയും ഫേസ്ബുക്കില്‍ 4.6 കോടിയും ഫോളോവേഴ്‌സാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.