ദീര്‍ഘ യാത്രാ റെക്കോര്‍ഡിട്ട് യു.എസിലെ 'കിടിലന്‍ മിന്നല്‍': സെക്കന്‍ഡുകള്‍ക്കുള്ളില്‍ സഞ്ചരിച്ചത് 768 കിലോ മീറ്റര്‍

ദീര്‍ഘ യാത്രാ റെക്കോര്‍ഡിട്ട് യു.എസിലെ 'കിടിലന്‍ മിന്നല്‍': സെക്കന്‍ഡുകള്‍ക്കുള്ളില്‍ സഞ്ചരിച്ചത് 768 കിലോ മീറ്റര്‍

ന്യൂയോര്‍ക്ക്: മൂന്ന് യു.എസ് സംസ്ഥാനങ്ങള്‍ക്കു മുകളിലൂടെ മാനം കീറിമുറിച്ച് 768 കിലോമീറ്റര്‍ സഞ്ചരിച്ച് 'മെഗാ ഫ്ളാഷ് ' എന്ന വിശേഷണം നേടിയ ഇടി മിന്നല്‍ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇത്രയും ദീര്‍ഘ ദൂരം യാത്ര ചെയ്ത മിന്നല്‍ ഇതു വരെ കണ്ടിട്ടില്ലെന്ന് യുഎന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

2020 ഏപ്രിലില്‍ മിസിസിപ്പി. ലൂസിയാന, ടെക്സസ് തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലൂടെയായിരുന്നു ഈ തിരശ്ചീന ദീപകിരണ സഞ്ചാരം.ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ മുമ്പു കണ്ടെത്തിയ ദീര്‍ഘ സഞ്ചാരിയായ മിന്നല്‍ ഇതിലും 60 കിലോമീറ്റര്‍ കുറച്ചെത്തിയപ്പോഴേക്കും നാമാവശേഷമായിരുന്നുവെന്ന് യു.എന്‍ കാലാവസ്ഥാ ഏജന്‍സി സ്ഥിരീകരിച്ചു.2020 ജൂണില്‍ ഉറുഗ്വേയ്ക്കും അര്‍ജന്റീനയ്ക്കും മുകളിലൂടെ പോയ ഈ മെഗാഫ്‌ളാഷ് 17.1 സെക്കന്‍ഡ് ആണ് നീണ്ടത്.

'വിമാനം വഴിയാണെങ്കില്‍ ഇത്രയും ദൂരത്തെ യാത്രയ്ക്ക് മണിക്കൂറുകള്‍ വേണം.മെഗാ ഫ്ളാഷ് നിമിഷങ്ങള്‍ക്കുള്ളില്‍ കടന്നുപോയി,' യുഎന്‍ കാലാവസ്ഥാ ഏജന്‍സി വക്താവ് ക്ലെയര്‍ നുള്ളിസ് പറഞ്ഞു.ഈ രണ്ട് മെഗാഫ്‌ളാഷുകളും ഒരിക്കലും നിലത്തു തൊട്ടില്ലെങ്കിലും, വര്‍ഷത്തില്‍ നൂറുകണക്കിന് ആളുകളെ കൊല്ലുന്ന കാലാവസ്ഥാ പ്രതിഭാസ അപകടത്തിന്റെ പ്രത്യേകതയാര്‍ന്ന ഓര്‍മ്മപ്പെടുത്തലായി.

'ഞങ്ങള്‍ ഞങ്ങളുടെ സന്ദേശം ആവര്‍ത്തിക്കുന്നു: ഇടിമുഴങ്ങുമ്പോള്‍, മിന്നല്‍ കാണുമ്പോള്‍ - വീടിനകത്തേക്ക് പോകുക. കടല്‍ത്തീരത്തെ കുടിലില്‍ അഭയം തേടരുത്, മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുകയുമരുത്,' നുള്ളിസ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.