ബീജിംഗ്: 2020 ജൂണിലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 42 സൈനികരെ നഷ്ടപ്പെട്ടതായി കണ്ടെത്തി ഓസ്ട്രേലിയന്‍ മാധ്യമമായ 'ദി ക്ലാക്സണ്‍'. ചൈന പറഞ്ഞിരുന്നതിന്റെ ഒമ്പത് മടങ്ങ് നാശമാണ് അവര്‍ക്കുണ്ടായതെന്ന് ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഗവേഷകരുടെ തുണയോടെ നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഹിതം ഓസ്ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ അതിര്‍ത്തി ഭേദിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം ചൈന പറയുന്നത് മുഴുവന്‍ തെറ്റെന്നാണ് റിപ്പോര്‍ട്ട്. നിരവധി സൈനികര്‍ ഹിമാലയന്‍ നദിയില്‍ വീണ് ഒഴുകിപ്പോയി. ഗാല്‍വാന്‍ സംഭവം നടന്ന് രണ്ടു വര്‍ഷം തികയാറാകുന്ന സമയത്താണ് ചൈനയ്ക്ക് നാണക്കേടാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ചൈനയുടെ ഡിജിറ്റല്‍ രേഖകള്‍ തപ്പിപ്പിടിച്ചാണ് ഗവേഷകര്‍ ബീജിംഗിന്റെ അവകാശ വാദം പൊളിച്ചത്.
ചൈനയിലെ സൈനികരുടെ കുടുംബങ്ങളെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മകനോ ഭര്‍ത്താവോ മരിച്ചവിവരം പോലും പുറത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഗാല്‍വാന് ശേഷം എല്ലാം സമൂഹ മാദ്ധ്യമപേജുകളും ചൈന മരവിപ്പിച്ചിരുന്നു. സൈനികരുടെ രഹസ്യങ്ങള്‍ മൂടിവെച്ചതും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത സൈനിക സേവനത്തിന് കൊണ്ടുപോകുന്നവര്‍ ബസ്സിലിരുന്ന് കരയുന്ന ചിത്രം ഗാല്‍വാന് ശേഷമുള്ള ചൈനയിലെ യുവാക്കളുടെ ഭീതി തുറന്നുകാട്ടുന്നതുമായിരുന്നു.
ഇന്ത്യയുടെ 20 സൈനികരും ചൈനയുടെ 42 പേരും മരണപ്പെട്ടെന്നാണ് 'ദി ക്ലാക്സണ്‍' പറയുന്നത്. എന്നാല്‍ ചൈന ഇന്നേവരെ അന്താരാഷ്ട്ര തലത്തിലെ കണക്ക് അംഗീകരിച്ചിട്ടില്ല. ഇതുവരെ നാലു സൈനികര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.അന്താരാഷ്ട്ര തലത്തിലെ പ്രതിരോധ രംഗത്തെ ഗവേഷകരരും മാധ്യമത്തെ ഗാല്‍വാന്‍ വിഷയം പഠിക്കാന്‍ സഹായിച്ചു.
ചൈനയുടെ ആയിരക്കണക്കിന് പട്ടാളക്കാരെയാണ് അതിനിഗൂഢമായി ഗാല്‍വാനിലേക്ക് അയച്ചത്. ശക്തമായ ഏറ്റുമുട്ടലാണ് രാത്രി ചെങ്കുത്തായ മലയിടുക്കില്‍ നടന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാമായിരുന്നിട്ടും ഇന്ത്യയുടെ 20 സൈനികര്‍ വീര മൃത്യുവരിച്ചു. ഈ സംഘര്‍ഷത്തില്‍ ചൈനയുടെ 4 പേര്‍ മാത്രമേ മരിച്ചുള്ളു എന്നത് വിരോധാഭാസമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്ത്യന്‍ സൈനികരുടെ കണക്കില്‍ അവര്‍ നേരിട്ട് അടിച്ചു താഴെയിട്ടത് നൂറു കണക്കിന് സൈനികരെയാണ്. അവരാരും രക്ഷപെട്ടിട്ടില്ലെന്ന് സൈനികര്‍ ഉറപ്പിച്ചുപറയുന്നു. പത്തിലേറെപ്പേരെ ഒറ്റയ്ക്ക് നേരിട്ട ഇന്ത്യന്‍ സൈനികര്‍ പോലുമുണ്ട്.
നാലുപേര്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ മാത്രമാണ് ഒഴുക്കില്‍ പെട്ടതെന്നാണ് ഒരു നുണ പ്രചാരണം. അതിശക്തമായി ഒഴുകുന്ന ഗാല്‍വാന്‍ നദിയില്‍ വീണാല്‍ ചെങ്കുത്തായ ഗര്‍ത്തങ്ങളിലേക്കാണ് സൈനികര്‍ വീണിട്ടുണ്ടാവുക. അങ്ങിനെയെങ്കില്‍ ചൈനയുടെ നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ നദികടക്കുന്നതിനിടെ വീണുപോയിട്ടുണ്ടെന്ന ശക്തമായ അഭ്യൂഹമാണ് നിലനില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.