'ആക്രമണത്തിനു നിമിത്തമാക്കാന്‍ റഷ്യ വ്യാജ വിഡിയോ നിര്‍മ്മിക്കുന്നു ';ആരോപണവുമായി യു.എസ്

 'ആക്രമണത്തിനു നിമിത്തമാക്കാന്‍ റഷ്യ വ്യാജ വിഡിയോ നിര്‍മ്മിക്കുന്നു ';ആരോപണവുമായി യു.എസ്


വാഷിംഗ്ടണ്‍: ഉക്രെയ്‌നെതിരെയുള്ള അധിനിവേശ നീക്കത്തിനു പുകമറയിടാന്‍ റഷ്യ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുന്നതായുള്ള ആരോപണവുമായി അമേരിക്ക.ഉക്രെയ്ന്‍ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്ന് വരുത്താനാണ് റഷ്യയുടെ ശ്രമം. ഇതിനായി അവര്‍ വ്യാജ ഗ്രാഫിക് വീഡിയോ നിര്‍മ്മിക്കുകയാണെന്നു യു.എസ് പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

ഉക്രെയ്ന്‍ സൈന്യമോ ഇന്റലിജന്‍സ് സേനയോ റഷ്യയുടെ സ്വതന്ത്ര ഭൂവിഭാഗത്തേയോ റഷ്യന്‍ സംസാരിക്കുന്ന ആളുകളേയോ ആക്രമിച്ചുവെന്ന് വരുത്താനാണ് ശ്രമം. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉക്രെയ്‌നെ ആക്രമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.ഇതിന്റെ ഭാഗമായി ഗ്രാഫിക് വിഡിയോയും റഷ്യ പുറത്തിറക്കിയേക്കും.

ഉക്രെയ്ന്‍ അല്ലെങ്കില്‍ പടിഞ്ഞാറന്‍ സൈന്യത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്നു വരുത്തുന്നതാകും വീഡിയോ. ഉക്രെയ്‌ന് പടിഞ്ഞാറന്‍ സേന നല്‍കിയ ആയുധങ്ങളുടെ സാന്നിധ്യം വ്യാജ വിഡിയോയില്‍ ഉണ്ടാവുമെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.അതേസമയം കിര്‍ബി പറഞ്ഞത് ശരിയല്ലെന്ന് യുറോപ്പ്യന്‍ യൂണിയനിലെ റഷ്യന്‍ അംബാസിഡര്‍ വ്‌ളാഡിമിര്‍ ചിചോവ് അറിയിച്ചു. വ്യാജ ഓപ്പറേഷനുകളിലൂടെ ഉക്രെയ്‌നില്‍ അധിനിവേശം നടത്താന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന യു.എസ് അതിന് തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.