വാഷിംഗ്ടണ്‍: പെന്റഗണിലെ സുരക്ഷാ മേഖലയില്‍ ചുറ്റിത്തിരിയുന്നതിനിടെ പിടികൂടിയ കോഴി എവിടെ നിന്നാണെത്തിയതെന്ന ചോദ്യത്തിന് മറുപടി പറയാതെ അധികൃതര്‍. എന്തായാലും യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം പുലര്‍ച്ചെ 'സംശയാസ്പദമായി കാണപ്പെട്ട' റോഡ് ഐലന്‍ഡ് റെഡ് പിടക്കോഴി 'കാര്യമായ എതിര്‍പ്പുകളില്ലാതെ'യാണ് കസ്റ്റഡിയിലായത്.
ശിരസിലെയും ചുണ്ടിനു കീഴിലെയും ചെമന്ന തൊങ്ങലുകള്‍ ഇളക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തവിട്ട് നിറത്തൂവലുകളുള്ള സുന്ദരിക്കോഴി സുരക്ഷാ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. 'എവിടേക്കായിരുന്നു അവളുടെ പോക്കെന്ന ചോദ്യത്തിന് പെന്റഗണിലേക്ക് എന്നേ ഉത്തരം കണ്ടെത്താനാകൂ'- വിര്‍ജീനിയയിലെ അനിമല്‍ വെല്‍ഫെയര്‍ ലീഗ് ഓഫ് ആര്‍ലിംഗ്ടണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.അനിമല്‍ വെല്‍ഫെയര്‍ ലീഗിന്റെ ഒരു ജീവനക്കാരിയാണ് കോഴിയെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് 'ഹെന്നി പെന്നി' എന്ന് പേരും നല്‍കി.
'കോഴിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഞങ്ങളുടെ ഓഫീസര്‍മാര്‍ക്ക് വിളിയെത്തി. സര്‍ജന്റ് ബല്ലേന അവളെ സുരക്ഷിതമായി അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. തല്‍ക്കാലം ഇവിടെയുണ്ട് ; ഞങ്ങള്‍ അവള്‍ക്കായി ഒരു പുതിയ വീട് കണ്ടെത്തുന്നത് വരെ!' അനിമല്‍ വെല്‍ഫെയര്‍ ലീഗ് അറിയിച്ചു. കുസൃതിക്കാരിയായ കോഴിയെ എവിടെയാണ് കണ്ടതെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ അനുവാദമില്ലെന്ന് സംഘടനയുടെ വക്താവ് ചെല്‍സി ജോണ്‍സ് പറഞ്ഞു.'ഒരു സുരക്ഷാ ചെക്ക്പോസ്റ്റില്‍ ആയിരുന്നുവെന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ കഴിയൂ.'
കോഴി എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണില്‍ എത്തിയതെന്നോ ഉള്ള കാര്യവും വ്യക്തമല്ല. അവളെ ചാരപ്രവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ അല്ലെങ്കില്‍ വഴിതെറ്റി എത്തിയതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.സ്‌ഫോടക വസ്തുക്കള്‍ ദേഹത്തു കാണാതിരുന്നതിനാല്‍ ചാവേര്‍ ദൗത്യമായിരുന്നില്ല അവളുടേതെന്ന ആശ്വാസവും ചിലര്‍ക്കുണ്ട്. കോഴിയെ ജീവനക്കാരില്‍ ഒരാളുടെ വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമില്‍ തല്‍ക്കാലത്തേക്കു മാറ്റിയതായി സൂചനയുണ്ട്.
https://twitter.com/AWLAArlington/status/1488567242077970441/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1488567242077970441%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fthe-buzz%2Farticle%2Fhen-wandering-at-pentagon-security-area-taken-into-custody%2F855824
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.