മുംബൈ: തനിക്ക് 'ആയി' (മറാത്തി ഭാഷയില്‍ അമ്മ) ആയിരുന്ന ലതാ മങ്കേഷ്‌കര്‍ക്ക് വികാര നിര്‍ഭരമായ അന്ത്യാഞ്ജലിയര്‍പ്പിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇതിഹാസ ഗായികയുടെ മൃതദേഹത്തിനു മുന്നിലെത്തി ക്രിക്കറ്റ് ദൈവം നിമിഷങ്ങളോളം നമ്രശിരസ്‌കനായി നിന്നു.
സംഗീതത്തോടൊപ്പം ക്രിക്കറ്റിനോടും സച്ചിന്‍ തെണ്ടുല്‍ക്കറിനോടുമുള്ള ലത മങ്കേഷ്‌കറുടെ ഇഷ്ടം പ്രശസ്തമാണ്. സച്ചിന്‍ തന്നെ അമ്മയെ പോലെയാണ് പരിഗണിക്കുന്നതെന്നും അവനു വേണ്ടി താന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുവെന്നും ലത മങ്കേഷ്‌കര്‍ അഭിമാനപൂര്‍വം പറഞ്ഞിരുന്നു. സച്ചിന്‍ ആദ്യമായി തന്നെ 'ആയി ' എന്ന് വിളിച്ച ദിവസം ഒരിക്കലും മറക്കാനാകില്ല എന്നും പറയുമായിരുന്നു.
'സച്ചിനെ പോലൊരു മകനെ ലഭിച്ചതില്‍ താന്‍ വളരെ ഭാഗ്യവതിയാണെ'ന്നായിരുന്നു ലത മങ്കേഷ്‌കറിന്റെ വാക്കുകള്‍.സച്ചിന് ഭാരത രത്ന നല്‍കാന്‍ ലത മങ്കേഷ്‌കര്‍ വാദിച്ചിരുന്നു. രാജ്യത്തിനായി സച്ചിന്‍ നല്‍കിയ സംഭാവനകള്‍ തനിക്ക് മാത്രമേ അറിയൂ എന്നും വര്‍ഷങ്ങളായി തന്റെ ഭാരത രത്‌നം സച്ചിനാണെന്നും ലതാ മങ്കേഷ്‌കര്‍ 12 വര്‍ഷം മുന്‍പ് പറഞ്ഞു.
സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലും 'ആയി' പങ്കെടുത്തിരുന്നു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അംജദ് അലി ഖാന്‍, നിത അംബാനി, മുകേഷ് അംബാനി എന്നിവര്‍ക്കൊപ്പം 2012ല്‍ നടന്ന ചടങ്ങില്‍ ലതാ മങ്കേഷ്‌കര്‍ വിശിഷ്ടാതിഥിയായിരുന്നു.'ആയി' എന്നു വിളിച്ചു തുടങ്ങിയത് ആ ചടങ്ങിലാണ്. സച്ചിന്‍ നിര്‍ദ്ദേശിച്ച ഇഷ്ട ഗാനം ആയി ആലപിക്കുകയും ചെയ്തു. ഈ ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.