ജെനീവ: വധിക്കപ്പെട്ട അല്‍ ഖാഇദ ഭീകര നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ അബ്ദുല്ല ബിന്‍ ലാദന്‍ 2021 ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ്, അല്‍ ഖാഇദ എന്നീ തീവ്രവാദ സംഘടനകളുടെയും മറ്റ് സഹ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
താലിബാന് കീഴിലുള്ള അഫ്ഗാനിലെയും മറ്റ് സമീപ രാജ്യങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. ഭീകര സംഘടനകള്‍ക്കു താവളമാകാനുള്ള വളക്കൂറുള്ള മണ്ണാണ് അഫ്ഗാനിലേതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. നേതൃത്വം നഷ്ടമാവുന്നതിന്റെ പ്രശ്നങ്ങള്‍ അല്‍ ഖാഇദയില്‍ തുടര്‍ച്ചയായി ഉയര്‍ന്ന് വരികയാണെന്നും എന്നാല്‍ രാജ്യാന്തര തലത്തില്‍ എന്തെങ്കിലും വന്‍ ആക്രമണങ്ങള്‍ നടത്താനുള്ള കഴിവ് നിലവില്‍ അല്‍ ഖാഇദയ്ക്ക് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഭിനന്ദനമറിയിച്ച് അല്‍ ഖാഇദ രംഗത്തെത്തിയിരുന്നു. എന്നാല്‍ താലിബാന്‍ വിഷയത്തില്‍ അല്‍ഖാ ഇദയുടെ ഭാഗത്ത് നിന്ന് തുടര്‍ സഹായങ്ങളുണ്ടായതായി സമീപകാല സൂചനകളൊന്നുമില്ല.അതേസമയം,
താലിബാനും അല്‍ ഖാഇദയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.ഉദാഹരണത്തിന്, ഒസാമ ബിന്‍ ലാദന്റെ സുരക്ഷ ഏകോപിപ്പിച്ച അമിന്‍ മുഹമ്മദ് ഉള്‍-ഹഖ് സാം ഖാന്‍ ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിലെ തന്റെ വീട്ടിലേക്ക് മടങ്ങി.
വര്‍ഷത്തില്‍ രണ്ട് തവണ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ 'അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം' ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തതിനു ശേഷം 300 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.