അരുണാചല്‍പ്രദേശില്‍ ഹിമപാതം: ഏഴു സൈനികരെ കാണാതായി; രക്ഷാദൗത്യം തുടരുന്നു

അരുണാചല്‍പ്രദേശില്‍ ഹിമപാതം: ഏഴു സൈനികരെ കാണാതായി; രക്ഷാദൗത്യം തുടരുന്നു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലുണ്ടായ ഹിമപാതത്തില്‍ ഏഴു സൈനികരെ കാണാതായി. പട്രോളിങ്ങ് സംഘത്തില്‍ ഉണ്ടായിരുന്ന ഏഴു സൈനികരെയാണ് കാണാതായത്.

കമെംഗ് സെക്ടറിലെ മലനിരയില്‍ ഞായറാഴ്ചയാണ്് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു. കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്.

ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വ്യോമ സേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.