മോസ്‌കോ: ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ ഗതി വ്യക്തമാകുന്ന നിര്‍ണായക ദിനങ്ങള്‍ അടുത്തെത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാക്രോണ്‍ ഇപ്രകാരം പ്രതികരിച്ചത്. നേരിയ പുരോഗതിയേ ചര്‍ച്ചകളില്‍ ഉണ്ടായുള്ളൂ എന്ന അഭ്യൂഹം ഇതിനിടെ പരന്നിരുന്നു.
ഉക്രെയ്നിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യന്‍ സൈന്യം തമ്പടിച്ചുകൂടിയതിന് ശേഷം ഒരു പാശ്ചാത്യ നേതാവുമായുള്ള തന്റെ ആദ്യ മോസ്‌കോ ഉച്ചകോടിയില്‍ പുരോഗതി കൈവരിച്ചതായി പുടിന്‍ സൂചിപ്പിച്ചിരുന്നു. ആക്രമിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന നിലപാട് മോസ്‌കോ ആവര്‍ത്തിക്കുകയും ചെയ്തു.എങ്കിലും, സംഘട്ടനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന നിരീക്ഷണവുമായി പാശ്ചാത്യ ശക്തികള്‍ ആശങ്കാകുലരാണ്.
പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷ ഉക്രെയ്‌നിലേക്ക് പോയ പ്രസിഡന്റ് മാക്രോണ്‍, വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നു പറഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് കൂട്ടിച്ചേര്‍ത്തു:'ഞങ്ങള്‍ ഒരുമിച്ച് തീവ്രമായ ചര്‍ച്ചകള്‍ ഇനിയും ആവശ്യമാണ്'. മാക്രോണിന്റെ ചില നിര്‍ദ്ദേശങ്ങള്‍ 'കൂടുതല്‍ സംയുക്ത നടപടികളുടെ അടിസ്ഥാനമായി മാറിയേക്കാം' എന്ന് പുടിന്‍ പറഞ്ഞു. അവയെപ്പറ്റി തുറന്നുപറയാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തീവ്രതയേറ്റുന്ന പുതിയ സൈനിക നടപടികളൊന്നും സ്വീകരിക്കാതിരിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ആസ്ഥാനമായ എലിസി കൊട്ടാരത്തിലെ ഒരു സ്രോതസ്സ് പറഞ്ഞു.സൈനികവും തന്ത്രപ്രധാനമായവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നും സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.