ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷി വരാമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷി വരാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണ്‍ വ്യാപനം കുറഞ്ഞു വരുന്നതോടെ കോവിഡ് മഹാമാരിയുടെ മഹാപീഡന കാലത്തിനു വിരാമമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ ആരോഗ്യ വിദഗ്ധര്‍. കോവിഡിന്റെ ഇതുവരെയുള്ള വകഭേദത്തെക്കാളേക്കാള്‍ വ്യാപന ശേഷി കൂടിയതാകാം പുതിയ ഒമിക്രോണ്‍ വകഭേദമായ 'ബി എ . 2 ' എന്ന നിഗമനമാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 സാങ്കേതിക വിഭാഗത്തിനു നേതൃത്വം നല്‍കിവരുന്ന മരിയ വാന്‍ കെര്‍ഖോവ് പങ്കു വയ്ക്കുന്നത്.

ഒമിക്രോണിന്റെ ഈ പുതിയ പതിപ്പ് ലോകമെമ്പാടുമുള്ള വൈറസ് സംക്രമണം ഇനിയും വര്‍ദ്ധിപ്പിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു. അതേസമയം, ഇതുവരെയുള്ള വകഭേദങ്ങള്‍ ബാധിച്ച ആളുകളെ പുതിയ പതിപ്പ് ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.

ആഗോള ആരോഗ്യ ഏജന്‍സി ഒമിക്രോണിന്റെ നാല് വ്യത്യസ്ത പതിപ്പുകള്‍ ട്രാക്ക് ചെയ്യുന്നുണ്ട്.എന്നാല്‍ നിലവില്‍ പ്രബലമായ ബി എ 1 പതിപ്പിനേക്കാള്‍ ബി എ 2 സബ് വേരിയന്റിന് കൂടുതല്‍ സംക്രമണ ശേഷിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ചോദ്യോത്തര വേളയില്‍ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വകഭേദങ്ങള്‍ ഒമിക്രോണിനെക്കാള്‍ അപകടകരമാകാമെന്നും വാന്‍ കെര്‍ഖോവ പറഞ്ഞു.അടുത്തുണ്ടാകാന്‍ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തി താഴ്ത്താനും കഴിവുള്ളതായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.' അതിനാല്‍ ലോകമെമ്പാടും ബി എ .2 വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' കോവിഡ് വാക്‌സിനുകള്‍ എടുക്കാത്തവരില്‍ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.