വാഷിംഗ്ടണ്‍: ഒരു വര്‍ഷത്തിനുള്ളില്‍ യു.എസ് പൗരനായ ഡേവിഡ് റഷ് നേടിയത് 52 റെക്കോര്‍ഡുകള്‍. യു.എസിലെ ഐഡഹോ സംസ്ഥാനത്തെ ഇലക്ട്രിക് എന്‍ജിനിയറായ റഷ് 2021-ലാണ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയത്. ഇതില്‍ 43 എണ്ണത്തിന് അംഗീകാരം നല്‍കിയതായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ അറിയിച്ചു. അഞ്ച് അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരു മണിക്കൂര്‍ 30 മിനിട്ട് അഞ്ച് സെക്കന്‍ഡ് താടിയെല്ലില്‍ താങ്ങി നിര്‍ത്തിയതാണ് റഷിന്റെ അവസാന റെക്കോര്‍ഡ്. 2015 മുതലാണ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് റഷ് ഹോബിയാക്കിയത്. ഇതുവരെ 200 റെക്കോര്‍ഡുകളാണ് റഷ് നേടിയത്.
കണ്ണ് കെട്ടി പന്തുകള്‍ അമ്മാനമാടി 100 മീറ്റര്‍ ഓടിയതാണ് ആദ്യ റെക്കോര്‍ഡ്. രണ്ടു വര്‍ഷം പരിശീലനം നടത്തിയാണ് മത്സരത്തിന് ഇറങ്ങിയത്. പരിശീലനത്തിനിടെ കാല്‍ ഒടിഞ്ഞിരുന്നു. പക്ഷെ, ഞാന്‍ പിന്മാറിയില്ല-റഷ് പറയുന്നു. അയല്‍ക്കാരിയെ ഏറ്റവും വേഗത്തില്‍ കടലാസില്‍ പൊതിഞ്ഞതിനും റഷിന് റെക്കോര്‍ഡ്് ലഭിച്ചു. ഏറ്റവുമധികം കിവിപ്പഴങ്ങള്‍ സാമുറായ് വാളുകൊണ്ട് മുറിച്ചതിന്റെ റെക്കോര്‍ഡ് നേടാനാണ് ഏറ്റവും ബുദ്ധിമുട്ടിയത്. പരിശീലനത്തിന് ഇടയില്‍ നിരവധി തവണ പരിക്കേറ്റു. പക്ഷെ, ഞാന്‍ തളര്‍ന്നില്ല. 85 കിവിപ്പഴങ്ങളാണ് ഒരു മിനിട്ടില്‍ മുറിച്ചത് - റഷ് പറഞ്ഞു.
ഒരു മിനിട്ടില്‍ 49 ആപ്പിളുകള്‍ വായിലാക്കിയതിന്റെ റെക്കോര്‍ഡും റഷിന് സ്വന്തം. സുഹൃത്തായ ജൊനാഥന്‍ ഹാനനാണ് 15 മീറ്റര്‍ അകലെ നിന്ന് ചെറിയ ആപ്പിളുകള്‍ എറിഞ്ഞു നല്‍കിയത്. ആപ്പിളുകള്‍ കൊണ്ട് വായില്‍ മുറിവേറ്റെങ്കിലും റഷ് തളര്‍ന്നില്ല.
പ്രധാന റെക്കോര്‍ഡുകള്‍
കണ്ണ് കെട്ടി നൂറുമീറ്റര്‍ വേഗത്തില്‍ ഓടിയതിന്
കോടാലികള്‍ കൊണ്ട് അമ്മാനമാടിയതിന്
ഒരു മിനുട്ടില്‍ ഏറ്റവുമധികം പഞ്ഞിമിഠായി വായിലാക്കിയതിന്
ഏറ്റവും വേഗത്തില്‍ പത്ത് ബലൂണുകള്‍ പൊട്ടിച്ചതിന്
തലയില്‍ തേച്ച ഷേവിംഗ് പതയില്‍ ഏറ്റവുമധികം ടെന്നീസ് ബോളുകള്‍ സൂക്ഷിച്ചതിന്
താടിയില്‍ ബേസ് ബോള്‍ ബാറ്റ് വച്ച് ഏറ്റവും കൂടുതല്‍ ദൂരം നടന്നതിന്
താടിയില്‍ ഏറ്റവുമധികം സമയം കസേര നിര്‍ത്തിയതിന്
ഏറ്റവും വേഗത്തില്‍ ചെസ് ബോര്‍ഡ് സെറ്റ് ചെയ്തതിന്
30 സെക്കന്‍ഡില്‍ ഏറ്റവുമധികം ടി-ഷര്‍ട്ട് ധരിച്ചതിന്
മുന്തിരികള്‍ വേഗത്തില്‍ വെട്ടിമുറിച്ചതിന്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.