മുംബൈ: അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; പാകിസ്താനില്‍ നിന്നാണ് ഹാഷിഷും രാസ വസ്തുക്കള്‍ കലര്‍ന്ന മയക്കുമരുന്നും എത്തിയതെന്നാണ് വിവരം. വിപണിയില്‍ 2,000 കോടി രൂപ വിലവരുന്ന 800 കിലോ ലഹരി മരുന്ന് ഇന്ത്യന്‍ നാവികസേനയുടെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ഇന്റലിജന്‍സ് വിഭാഗവും സൗരാഷ്ട്ര-കച്ച് തീരത്തെ ഉള്‍ക്കടലില്‍ നിന്നാണ് പിടികൂടിയത്. ബോട്ടില്‍ ഉറുദു ഭാഷയില്‍ എഴുത്തുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകള്‍ അറബിക്കടലില്‍ നിന്ന് ഗുജറാത്ത് അഥവാ മുംബൈ ലക്ഷ്യം വെച്ച് പോകുന്നതായി എന്‍സിബിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍സിബി ഓപ്പറേഷന്‍സ് യൂണിറ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം നടത്തിയ പരിശോധനയിലാണ് 525 കിലോയോളം മുന്തിയ ഇനം ഹാഷിഷും 234 കിലയോളം ഉയര്‍ന്ന നിലവാരമുള്ള ക്രിസ്റ്റല്‍ മെതാംഫെറ്റാമൈനും കുറച്ച് ഹെറോയിനും പിടികൂടിയത്.
ഇന്ത്യന്‍ നാവിക സേനയും എന്‍സിബിയും അടങ്ങുന്ന സംഘം പിന്തുടരുന്നത് മനസിലാക്കിയ സംഘം ഒരു ബോട്ട് ഉപേക്ഷിച്ച് മറ്റൊരു ബോട്ടില്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പല ബാഗുകളില്‍ നിറച്ച ചരക്ക് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് എത്തിച്ചു. 'ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും മയക്കുമരുന്ന് വ്യാപനത്തിനായി സമുദ്രമാര്‍ഗ്ഗം ഉപയോഗിക്കുന്ന നമ്മുടെ അയല്‍രാജ്യത്ത് നിന്നുള്ള മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ' ഇപ്പോഴത്തെ സംയുക്ത ദൗത്യത്തിന്റെ വിജയം കനത്ത പ്രഹരമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കശ്മീരിന്റെയും പഞ്ചാബിന്റെയും അതിര്‍ത്തിയില്‍ നിന്നാണ് ഇതുവരെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കൂടതലായും കടത്തിയിരുന്നത്. എന്നാല്‍, ഈ അതിര്‍ത്തികള്‍ ഇപ്പോള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് മയക്കുമരുന്ന് കടത്താന്‍ ഗുജറാത്തിലേക്കുള്ള കടല്‍മാര്‍ഗമാണ് മാഫിയകള്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു.
2017 ജൂലൈയില്‍ ഗുജറാത്ത് കടലില്‍ ഒരു വ്യാപാര കപ്പലില്‍ നിന്ന് 1500 കിലോ ഹെറോയിന്‍ പിടികൂടി. 2018 ഓഗസ്റ്റില്‍ ജം സലയയില്‍ നിന്ന് 5 കിലോ ഹെറോയിനുമായി രണ്ട് പേരെയും പിടിച്ചു. പാകിസ്ഥാനില്‍ നിന്ന് ഇവര്‍ 100 കിലോ ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.2020 ജനുവരിയില്‍ ഒരു മത്സ്യബന്ധന ബോട്ടില്‍ നിന്ന് 175 കോടി രൂപ വിലമതിക്കുന്ന 35 കിലോ ഹെറോയിനുമായി അഞ്ച് പാകിസ്ഥാനികളും 2021 ഏപ്രിലില്‍ 150 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഹെറോയിന്‍ കയറ്റിയ ബോട്ടുമായി എട്ട് പാകിസ്ഥാനികളും പിടിയിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.