ഹിജാബ് വിവാദം: കര്‍ണാടകയിലെ കോളേജുകള്‍ നാളെ തുറക്കും

ഹിജാബ് വിവാദം: കര്‍ണാടകയിലെ കോളേജുകള്‍ നാളെ തുറക്കും

ബെഗ്‌ളൂരു: ഹിജാബ് വിവാദത്തിനെത്തുടര്‍ന്ന് അടച്ച കര്‍ണാടകയിലെ പ്ലസ് വണ്‍, പ്ലസ് ടു, പിജി ഡിപ്ലോമ സ്ഥാപനങ്ങള്‍, ഡിഗ്രി കോളേജുകള്‍ എന്നിവ ബുധനാഴ്ച തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോളേജുകള്‍ തുറക്കുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.

ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ത് നാരായണ്‍ സി.എന്‍., ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ശ്രീമന്ത് പാട്ടീല്‍, റവന്യു മന്ത്രി ആര്‍.അശോക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹിജാബ് വിഷയം നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.