മോത്തിഹാരി: ബിഹാറില്‍ ചമ്പാരന്‍ സത്യാഗ്രഹം നടന്ന സ്ഥലത്തെ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. ഗാന്ധി പ്രതിമ തകര്‍ത്തതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപാക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരന്‍ ജില്ല മജിസ്‌ട്രേറ്റ് ശിര്‍ഷാത് കപില്‍ അശോക് അറിയിച്ചു.
ഇന്ത്യയില്‍ ഗാന്ധിജി ആദ്യമായി നടത്തിയ സത്യാഗ്രഹ സമരമായിരുന്നു ചമ്പാരനിലേത്. 1917 ഏപ്രിലിലായിരുന്ന കര്‍ഷകരുടെ അവകാശത്തിനുവേണ്ടി സമരം നടത്തിയത്.
ചര്‍ക്ക പാര്‍ക്കിലെ ഗാന്ധി പ്രതിമ ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ച നിലയില്‍ ശ്രദ്ധയില്‍പെട്ടത്. അഹിംസക്കും സത്യത്തിനും വേണ്ടി നിലകൊണ്ട ഗാന്ധിയെ പോലുള്ള മഹാന്മാര്‍ ഉയര്‍ത്തി കൊണ്ടുവന്ന ആശയങ്ങളെ പ്രതിമകള്‍ തകര്‍ക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ശിര്‍ഷാത് കപില്‍ പറഞ്ഞു.
പ്രതിമ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ജില്ല ഭരണകൂടം സ്വീകരിക്കും. നിലവില്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് പാര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സി.സി.ടി.വി അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പാര്‍ക്കില്‍ ഒരുക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മജിസ്ട്രേറ്റ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.