ദുബായ്: യുഎഇയില്‍ 2022 ല്‍ തൊഴില്‍ വിപണി സജീവമാകുമെന്ന് സർവ്വെ റിപ്പോർട്ട്. മിക്ക തൊഴില്‍ ദാതാക്കളും ഈ വർഷം കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്നാണ് സർവ്വേയിൽ വ്യക്തമാകുന്നത് .
എക്സ്പോ 2020 ദുബായ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തൊഴില്‍ വിപണിയും മെച്ചപ്പെടുത്തി. എച്ച് ആർ വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന 68 ശതമാനം കമ്പനികളും പുതിയ ജീവനക്കാരെ തേടുകയാണെന്ന് തൊഴില്‍ പോർട്ടലായ ബയൂത്ത്. കോമും യുഗോവ് റിസർച്ച് കമ്പനിയും നടത്തിയ സർവ്വേ ഫലം വ്യക്തമാക്കുന്നു.
അതിഥി-വിനോദ മേഖലയില്‍ പ്രവർത്തിക്കുന്ന 67 ശതമാനം കമ്പനികളും സാമ്പത്തിക മേഖലയില്‍ പ്രവർത്തിക്കുന്ന 65 ശതമാനം കമ്പനികളും പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ്. 2021 നും ഡിസംബർ എട്ടിനും ജനുവരിയിലുമാണ് സർവ്വേ നടത്തിയിട്ടുളളത്.
ജിസിസിയിലെ വിവിധ രാജ്യങ്ങളിലും തൊഴില്‍ സാധ്യത കൂടുന്നുവെന്നുളളതാണ് സർവ്വെ ഫലം സൂചിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗ്, സെയില്‍സ് എക്‌സിക്യുട്ടീവുകള്‍, അക്കൗണ്ടിംഗ്, സെയില്‍സ് മാനേജര്‍മാര്‍ എന്നീ തൊഴിലുകള്‍ക്കാണ് കൂടുതല്‍ ആവശ്യകത. അനുഭവ പരിചയുളളവർക്കാണ് കൂടുതല്‍ തൊഴിലുടമകളും ആദ്യ പരിഗണന നല്‍കുന്നതെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.