ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

ബഹ്റൈൻ : യുഎസിലെ ആശുപത്രിയിൽ ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ഹോസ്പിറ്റലിൽ വച്ചു അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ശവസംസ്‌കാര ചടങ്ങു ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിരിക്കുന്നതായി ബഹ്‌റൈൻ വാർത്താ ഏജൻസി ബി‌എൻ‌എ അറിയിച്ചു.

പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരാഴ്ചത്തെ വിലാപം പ്രഖ്യാപിച്ചു, ദേശീയ പതാക താഴ്ത്തി, സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധി നല്കി.

2011 ലെ അറബ് വസന്ത പ്രതിഷേധത്തെ അതിജീവിച്ച് ദശാബ്ദങ്ങളായി തന്റെ ദ്വീപ് രാഷ്ട്ര സർക്കാരിനെ നയിച്ച ലോകത്തെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.