എയര്‍ ഇന്ത്യയുടെ മാലിദ്വീപ് സര്‍വീസിന് 46 വയസ്; ജലാഭിവാദ്യത്തോടെ വിമാനത്തിന് സ്വീകരണം

എയര്‍ ഇന്ത്യയുടെ മാലിദ്വീപ് സര്‍വീസിന് 46 വയസ്; ജലാഭിവാദ്യത്തോടെ വിമാനത്തിന് സ്വീകരണം



മാലി:ഇന്ത്യയ്ക്കും മാലിദ്വീപിനുമിടയില്‍ എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങിയിട്ട് 46 വര്‍ഷമായതിന്റെ സന്തോഷവുമായി മാലിദ്വീപ് വിമാനത്താവളം. ജലാഭിവാദ്യത്തോടെയായിരുന്നു ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യ വിമാനത്തിനുള്ള വമ്പന്‍ സ്വീകരണം.എയര്‍ ഇന്ത്യയുടെ എഐ-267 വിമാനം മാലിദ്വീപിലെ വെലാന എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയപ്പോഴായിരുന്നു അധികൃതര്‍ ജലാഭിവാദ്യം നല്‍കി വരവേറ്റത്.

1976 മുതലാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മാലിദ്വീപിലേക്ക് സര്‍വീസ് ആരംഭിച്ചത്. കേരളത്തില്‍ നിന്നായിരുന്നു ആദ്യ വിമാന സര്‍വീസെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 1976 ഫെബ്രുവരിയിലായിരുന്നു ആദ്യമായി എയര്‍ ഇന്ത്യയുടെ വിമാനം മാലിദ്വീപില്‍ പറന്നിറങ്ങിയത്.

മാലിദ്വീപിന്റെ ദേശീയ വിമാന കമ്പനിയായ മാലിദ്വീപ് എയര്‍ലൈന്‍സ് 2021 നവംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നും നോണ്‍സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു. ഡല്‍ഹി-മാലിദ്വീപ് ആണ് ആദ്യത്തെ നോണ്‍സ്റ്റോപ്പ് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസുള്ളത്.

https://twitter.com/airindiain?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1495707559654989825%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fwatch-air-india-plane-gets-water-cannon-salute-at-male-airport-2780690


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.